ചരിത്ര വിജയവുമായി ഇന്ത്യ, ലങ്ക തകര്‍ന്നടിഞ്ഞു | Oneindia Malayalam

2017-11-27 55

India win Nagpur Test, Ashwin gets his 300th test wicket

ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഒരിന്നിംഗ്സിനും 239 റൺസിനുമാണ് ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1 - 0 ന് മുന്നിലെത്തി. 63 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത ആർ അശ്വിനാണ് ബൗളിംഗിൽ തിളങ്ങിയത്. രണ്ട് ഇന്നിംഗ്സില്‍ നിന്നുമായി എട്ട് വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. ഇഷാന്ത് ശർമയും ഉമേഷ് യാദവും രവീന്ദ്ര ജഡേജയും എന്നിവര്‍ രണ്ട് വീക്കറ്റ് വീതം വീഴ്ത്തി. 61 റണ്‍സെടുത്ത നായകന്‍ ദിനേശ് ചാന്ദിമലാണ് ലങ്കയുടെ ടോപ് സ്കോറര്‍. 2007-ല്‍ ബംഗ്ലാദേശിനെതിരെ ഇതേ മാര്‍ജിനില്‍ ജയിച്ച് ഇന്ത്യ ടെസ്റ്റിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയിരുന്നു. ആ റെക്കോര്‍ഡിനൊപ്പം ഇന്നത്തെ വിജയവും ഇടംപിടിച്ചു. ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഇരട്ട സെഞ്ചുറിയും മുരളി വിജയ്, ചേതശ്വര്‍ പുജാര, രോഹിത് ശര്‍മ എന്നിവരുടെ സെഞ്ചുറികളുമാണ് ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സഹായകമായത്.......